അശ്ലീല ഉള്ളടക്കം നിറഞ്ഞ 25 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഉല്ലൂ, എഎൽടിടി (മുൻപ് ഓൾട്ട് ബാലാജി), ദേശിഫ്ലിക്സ് എന്നിവയെല്ലാം നിരോധിച്ചവയുടെ ഗണത്തിലുണ്ട്. 23നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നൽകിയ നിർദേശം അനുസരിച്ച് ഐടി മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
ഉള്ളുവിലെ ‘ഹൗസ് അറസ്റ്റ്’ എന്ന വെബ്സീരീസ് മേയിൽ വാർത്താ വിതരണ മന്ത്രാലയം ഇടപെട്ടു പിൻവലിപ്പിച്ചിരുന്നു. അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു സെപ്റ്റംബറിൽ ഈ 25 പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പു നൽകിയിരുന്നു. നിരോധിച്ചവയിൽ 5 ഒടിടി പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ വർഷം മാർച്ചിലും നിരോധിച്ചിരുന്നു. ഇവ പിന്നീടു പുതിയ പേരിൽ പ്രത്യക്ഷപ്പെട്ടു
നിരോധിച്ചവ: ബിഗ് ഷോട്ട്, ദേശിഫ്ലിക്സ്, ബൂമെക്സ്, നിയോൺഎക്സ് വിഐപി, നവരസ ലൈറ്റ്, ഗുലാബ്, കൻഗൺ, ബുൾ, ഷോഹിറ്റ്, ജാൽവ, വൗ എന്റർടെയ്ൻമെന്റ്, ലൂക്ക് എന്റർടെയ്ൻമെന്റ്, ഹിറ്റ് പ്രൈം, ഫുഗി, ഫെനിയോ, ഷോഎക്സ്, സോൾ ടാക്കീസ്, അഡ്ഡ ടിവി, എഎൽടിടി, ഹോട്ട്എക്സ് വിഐപി, ഹുൽചുൽ, മൂഡ്എക്സ്, ട്രിഫ്ലിക്സ്, ഉള്ളു, മോജിഫ്ലിക്സ്