ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണവും തിലഹോമവും നടന്നു, രാവിലെ 4 മണിക്ക് തുടങ്ങിയ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ തോട്ടുപുറം ശങ്കരനാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്ത്വം വഹിച്ചു, ഏകദേശം അഞ്ഞൂറോളം പേർ ബലിതർപ്പണം നടത്തി,ബലിതർപ്പണത്തിനെത്തിയവർക്ക് പ്രഭാതഭക്ഷണവും ഉണ്ടായിരുന്നു