• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍

cntv team by cntv team
July 23, 2025
in Kerala, Latest News, Sports, UPDATES
A A
ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍
0
SHARES
24
VIEWS
Share on WhatsappShare on Facebook

കേരളത്തിൽ കളിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അർജന്‍റീന ഫുട്ബോൾ ടീം. ലോകകപ്പിന് മുൻപേ തന്നെ കേരളത്തിൽ കളിക്കാനാണ് ചർച്ചകൾ നടക്കുമെന്നതെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൻ ദുബായിൽ പറഞ്ഞു. ടീമിന്‍റെ ഫിൻടെക് പങ്കാളികളായി ലുലു എക്സ്ചേഞ്ചുമായി ധാരണത്രം ഒപ്പിടുന്ന വേളയിലായിരുന്നു പ്രതികരണം.ആ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് അ‌ജന്‍റീന ടീം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ്.

അര്‍ജന്‍റീന ടീം കേരളത്തിലെത്തിയാല്‍ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള ആരാധകർ കാലങ്ങളായി നല്‍കുന്ന സ്നേഹത്തിനുള്ള പ്രതിഫലം കൂടിയാകും അത്. അടുത്ത ലോകകപ്പിലും ലിയോണൽ മെസിയുടെ സാന്നിധ്യം അർജന്‍റീനൻ ടീമിലുണ്ടാകുമെന്നും ടീം വ്യക്തമാക്കി. 2023ലെ ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ എത്തിച്ച കോച്ച് ലിയോണൽ സ്കലോണി ഉൾപ്പടെ പ്രഗത്ഭരാണ് ദുബായിൽ ലുലു എക്സ്ചേഞ്ചുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിലേക്കെത്തിയത്.

ടീമിന്‍റെ മേഖലാ ഫിൻടെക് പങ്കാളിയാണ് ലുലു എക്സ്ചേഞ്ച് ധാരണയിലൊപ്പുവെച്ചത്. പത്ത് രാജ്യങ്ങളിലായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ് സ്ഥാപനങ്ങൾ അ‌ജന്‍റീനൻ ഫുട്ബോൾ അസോസിയേഷന്‍റെ ഫിൻടെക് പങ്കാളികളാകും. ആവേശകരമായ ഫാൻ ആക്റ്റിവേഷൻ പരിപാടികളും ആരാധകർക്ക് പ്രതീക്ഷിക്കാം.

ജിസിസിയിലുള്ള പ്രവാസികൾക്കും മലയാളികൾക്കും അർജന്‍റീനൻ ടീമിനെ അടുത്ത് കിട്ടാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കാം. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ വീഴ്ത്തി മൂന്നാം തവണ ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ തുടരുകയാണ്.

അര്‍ജന്‍റീന ടീമിന്‍റെ തിരക്കിട്ട മത്സരക്രമവും ടീമിനെ കേരളത്തിലെത്തിക്കാനുള്ള ഭീമമായ സ്പോണ്‍സര്‍ തുകയുമാണ് പ്രധാന വെല്ലുവിളിയായുള്ളത്. അടുത്തവര്‍ഷം ജൂണിലാണ് അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫുട്ബോള്‍ ലോകകപ്പ് നടക്കുക. ഇതിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാനായാണ് ശ്രമം നടക്കുന്നത്.

Related Posts

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും
UPDATES

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

July 23, 2025
നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC
UPDATES

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

July 23, 2025
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
UPDATES

ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

July 23, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
UPDATES

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

July 23, 2025
സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു
UPDATES

സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു

July 23, 2025
എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

July 23, 2025
Next Post
കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

Recent News

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

July 23, 2025
നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

July 23, 2025
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

July 23, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025