കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഹോണ്ട ഡിയോ സ്കൂട്ടറിൽ വന്ന രണ്ടുപേർ വീട്ടിൽ കയറി പൊട്ടിച്ചു രക്ഷപ്പെട്ടത്.മാല പിടിച്ച് വലിച്ചതോടെ പൊട്ടിയ മാലയുമായാണ് മോഷ്ടാക്കൾ കടന്ന് കളഞ്ഞത്.പ്രതിക്കായി കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്