ചങ്ങരംകുളം:നാലുവർഷ ഡിഗ്രി പ്രോഗ്രാമിൽ ആദ്യവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവവും നാലു വർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുള്ള ഇൻഡക്ഷൻ പ്രോഗ്രാമും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.കോഴിക്കോട് സർവ്വകലാശാല മുൻ രജിസ്റ്റാർ ഡോക്ടർ
പി പി മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രസിഡൻറ്പി പി എം അഷറഫ് അധ്യക്ഷത വഹിച്ചു .കോളേജ് പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ , ജനറൽ സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി , വൈസ് പ്രിൻസിപ്പൽ ഡോക്ടർ എം കെ ബൈജു,കുഞ്ഞുമുഹമ്മദ് പന്താവൂർ,എം വി. ബഷീർ എന്നിവർ ആശംസകൾ നേർന്നു.വിവിധ ഡിപ്പാർട്ട്മെൻറ് കൾ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഡിപ്പാർട്ട്മെൻറ് മേധാവികളായ കെ.സുഷമ ,സി.കെ.
ജുബി , എം കെ അഫീഫ , കെ യു പ്രവീൺ എന്നിവർ ക്ലാസ് എടുത്തു.ഉന്നത വിദ്യാഭ്യാസവും വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സംബന്ധിച്ച് പി. അബ്ദുറഹിമാൻ, വി. ഷാജിത ,ഷൗക്കത്തലി പി, ഷെഫീഖ് നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.