ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു.ഞായറാഴ്ച കാലത്ത് പത്തരയോടെ കോക്കൂര്‍ പാലച്ചുവട് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വളയംകുളത്ത് സമാപിച്ചു.തകര്‍ന്ന റോഡുകളും കത്താത്ത തെരുവ് വിളക്കുകളും അടക്കമുള്ള ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ആലംകോട് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ആലംകോട് പഞ്ചായത്ത് യുഡിഎഫ് പ്രഖ്യാപിച്ച സമരകാഹളത്തിന്റെ ഭാഗമായാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു.പിപി യൂസഫലി,പിടി കാദര്‍,ഹുറൈര്‍ കൊടക്കാട്,മാമു വളയംകുളം,സക്കീര്‍ ഒതളൂര്‍,സികെ അഷറഫ്,എം അന്‍വര്‍,കുഞ്ഞു കോക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു










