പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. കടമ്മനിട്ട ഹയർ സെക്കന്ററി സ്കൂളിലെ പഴയ കെട്ടിടമാണ് തകർന്ന് വീണത്. അഞ്ചു വർഷമായി ഉപയോഗികാത്ത കെട്ടിടമാണ് തകർന്ന് വീണത്. അപകടസാധ്യത കണക്കില്ലെടുത്ത് കെട്ടിടത്തിന് പരിസരത്തേക്കുള്ള വഴി നേരത്തെ അടിച്ചിരുന്നു. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. അപകടത്തിൽ ആളപായമില്ല.