• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നെല്ല്‌ സംഭരണ സബ്‌സിഡിയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു: ഈ വർഷം നൽകിയത് 285 കോടി രൂപ

cntv team by cntv team
July 17, 2025
in Kerala, Latest News
A A
നെല്ല്‌ സംഭരണ സബ്‌സിഡിയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു: ഈ വർഷം നൽകിയത് 285 കോടി രൂപ
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനായാണ്‌ തുക നൽകിയത്‌. ഈ വർഷം നേരത്തെ 185 കോടി രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയാണ്‌ അന്ന് അനുവദിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രുപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.കേന്ദ്രത്തിന്റെ അവ​ഗണനനെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്‌. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്‌. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു.കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌.കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന്‌ ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

Related Posts

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ
Kerala

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

February 10, 2026
2
ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും
Kerala

ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

February 10, 2026
9
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി
Kerala

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

February 10, 2026
69
സംസ്ഥാനത്ത് ചൂട് ഉയരുന്നു
Kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു

February 10, 2026
20
കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും
Kerala

കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും

February 10, 2026
61
‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിയമ നടപടിയുമായി നിർമാതാവ്
Kerala

‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിയമ നടപടിയുമായി നിർമാതാവ്

February 10, 2026
84
Next Post
അയോധ്യ മുതൽ ധനുഷ്കോടി വരെ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

അയോധ്യ മുതൽ ധനുഷ്കോടി വരെ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

Recent News

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

February 10, 2026
5
‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

February 10, 2026
2
ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

February 10, 2026
9
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

February 10, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025