ചങ്ങരംകുളം:മാർത്തോമാ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും ഇൻസ്‌ട്രുമെന്റ് ബോക്സും വിതരണം ചെയ്തു.ചടങ്ങിൽ മാർത്തോമാ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹിയും മൂക്കുതല ഗവണ്‍മെന്റ് ഹൈസ്കൂള്‍ എസ്എംസി മെമ്പറുമായ ആലംകോട് അബ്ദുൽ ഖാദറിൽ നിന്ന് ഹെഡ്ടീച്ചർ സികെ ജീന വിതരണത്തിനായി ബുക്കുകൾ ഏറ്റുവാങ്ങി.പിടിഎ പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമാ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വൈസ് പ്രസിഡന്റ് ആണ്ടനാത്ത് മുസ്തഫ, മൂക്കുതല സ്കൂള്‍ എസ്എംസി മെമ്പർ സക്കീന,പിടിഎ അംഗങ്ങൾ,എസ്എംസി,എംപിടിഎ അംഗങ്ങൾ അദ്ധ്യാപകരായ നൗഫൽ ശശി എന്നിവർ പ്രസംഗിച്ചു.ജെആര്‍സി കൗൺസിലർ മീനാമ്പിക ടീച്ചർ നന്ദി പറഞ്ഞു