ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകി. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
‘അമ്മയെ (ജയലളിത) കൊലപ്പെടുത്തിയത് നേരിൽ കണ്ടിരുന്നു. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഞാനൊരു സാധാരണ പെണ്ണല്ലേ. അമ്മയെ സംരക്ഷിക്കുന്നവർ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയത്. എനിക്ക് പേടിയായിരുന്നു. അമ്മ എന്നെ നേരത്തെ അംഗീകരിച്ചിരുന്നു. ഡിഎൻഎ യും ടെസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ ഇരുന്നതാണ്. സെപ്റ്റംബർ 22 ന് എന്നോട് വരാൻ ആവശ്യപ്പെട്ടിരുന്നു. അന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് നീതി വേണം. അമ്മ അംഗീകരിച്ചതിൽ പിന്നെ അമ്മയെ കാണാൻ പോകാറുണ്ടായിരുന്നു. മകളെന്ന നിലയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. അമ്മയുടെ സ്റ്റാഫ് വഴിയാണ് പൈസ കൈമാറിയിരുന്നത്. 2024 ഓഗസ്റ്റ് വരെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു’. എന്ന് യുവതി പറഞ്ഞു.