• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പേടകം അൺഡോക്ക് ചെയ്തു; ശുഭാംശുവിന്റെ തിരിച്ചവരവിന് കാതോർത്ത് രാജ്യം, നാളെ വൈകീട്ട് ഭൂമിയിലെത്തും

cntv team by cntv team
July 14, 2025
in National
A A
പേടകം അൺഡോക്ക് ചെയ്തു; ശുഭാംശുവിന്റെ തിരിച്ചവരവിന് കാതോർത്ത് രാജ്യം, നാളെ വൈകീട്ട് ഭൂമിയിലെത്തും
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈദരാബാദ്:18 ദിവസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തോട് യാത്ര പറഞ്ഞ് ആക്‌സിയം 4 ദൈത്യത്തിന്‍റെ ഭാഗമായ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും. ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് വിജയകരം. ഇന്ന് (ജൂലൈ 14) ഇന്ത്യൻ സമയം 4.45 ഓടെ നാലംഗ സംഘം കയറിയ സ്‌പേസ്‌ എക്‌സിന്‍റെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. നാളെ (ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് ഭൂമിയിലെത്തും. കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലായിരിക്കും നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്‍റെ ഫാൽക്കൺ 9 പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്യുക. ബഹിരാകാശ നിലയത്തില്‍ നിന്നും വേർപെട്ട് യാത്ര ആരംഭിക്കുന്ന ഡ്രാഗണ്‍ പേടകം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തുക. കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ പേടകം കടലിലേക്ക് പതിക്കുന്ന സ്‌പ്ലാഷ് ഡൗണിന്‍റെ സമയക്രമത്തിൽ ഏകദേശം ഒരു മണിക്കൂർ വരെ മാറ്റം വന്നേക്കാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് നേരത്തെ അറിയിച്ചിരുന്നു. ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമായത്. ഭൂമിയിലെത്തിയതിന് ശേഷം 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരായതിന് ശേഷമായിരിക്കും ഇവരെ വീട്ടിലേക്ക് മടക്കി അയക്കുക. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.

Related Posts

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
26
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
499
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
71
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
90
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
543
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
84
Next Post
മൂക്കുതല പിടാവന്നൂർ സ്വദേശി കുന്നതറിയിൽ കെഐ റോബി നിര്യാതനായി

മൂക്കുതല പിടാവന്നൂർ സ്വദേശി കുന്നതറിയിൽ കെഐ റോബി നിര്യാതനായി

Recent News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
9
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
29
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
13
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

September 13, 2026
183
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025