17 വര്‍ഷം നീണ്ടുനിന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ യുഎഇ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍. അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അബുദാബിയില്‍ നിന്ന് ദുബായില്‍ 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. ഇതോടു കൂടി യു എ എയുടെ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കും.
ഇത്തിഹാദ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അനവധി തൊഴില്‍ അവസരങ്ങള്‍ക്കും വഴി തുറക്കും. ഇത്തിഹാദ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 10,000ത്തിലധികം ആളുകള്‍ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തിഹാദ് പദ്ധതിക്ക് പുറമെ 200 ബില്യണ്‍ ദിര്‍ഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകള്‍ രാജ്യത്തുട നീളം ആരംഭിക്കുമെന്നും, അതിലൂടെ വന്‍ തൊഴില്‍ അവസരങ്ങള്‍ യു എ ഇയില്‍ സൃഷ്ടിക്കപെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഒരു ഗതാഗത സംവിധാനം എന്നതിലപ്പുറം പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2030ല്‍ പ്രതീക്ഷിക്കുന്നതിനപ്പുറം തൊഴില്‍ സാധ്യതകള്‍ യു എ ഇയില്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.











