ചങ്ങരംകുളം:വഖഫ് ബോഡുകളിൽ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ പുതിയ പോർട്ടൽ വഴി വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന പുതിയ കേന്ദ്ര നിബന്ധന പിൻവലിക്കാനും, സംസ്ഥാന വഖഫ് ബോർഡുകളിൽ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട വഖഫുകൾ അതേപടി കേന്ദ്ര വഖഫ് പോർട്ടലിലേക്ക് അപ് ലോഡ് ചെയ്ത് രജിസ്റ്റ്രേഷൻ നൽകാൻ സ്റ്റേറ്റ് വഖഫ് ബോർഡ് നടപടി സ്വീകരിക്കണമെന്നും വളയംകുളത്ത് ചേർന്ന വഖഫ് സെമിനാർ ആവശ്യപ്പെട്ടു.വളയംകുളം അസ്സബാഹ് ആർട്ട്സ് & സയൻസ് കോളേജിൽ സംഘടിപ്പിക്കപ്പെട്ടസെമിനാർ ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കറ്റ് ആർ ഒ മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു.പി പി എം അഷ് റഫ് അദ്ധ്യക്ഷത വഹിച്ചു.സി എം യൂസഫ്, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ, കെ അനസ്, പി ഐ മുജീബ്,വി മുഹമ്മദുണ്ണി ഹാജി, കെ അബ്ദുൽ ഹമീദ്, കെ പി അബ്ദുൽ അസീസ്, ഹുസൈൻ ഹാജി എടപ്പാൾ,അബ്ദുൽ മജീദ് മണ്ണാരപ്പറമ്പ്, പി എസ് അബ്ദുറഹ്മാൻ, സുലൈമാൻ മാസ്റ്റർ, പ്രസംഗിച്ചു.