ചങ്ങരംകുളം:മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവഃ ഹയർ സെക്കഡറി സ്കൂളിലെ 85 – 86 എസ് എസ് എൽ സി ബാച്ചായ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായമ്മയായ കളിമുറ്റം കുടുംബ സംഗമവും വിജയികളെ അനുമോദിക്കലും
നടത്തി.വളയംകുളത്ത് നടന്ന കുടുംബ സംഗമം
സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കളിമുറ്റം പ്രസിഡൻ്റ്
അബു കേരള അധ്യക്ഷത വഹിച്ചു.ടി.എം.എ. ഗഫൂർ, വി.വി. ഗിരീഷ് മൂക്കുതല
സെബു ,രാംദാസ് ,റഷീദ് മൈക്രോ,ഗിരീഷ് പനമ്പാട്,,ഹിബ ഷെരീഫ്,കെ.വി.അജാസ് കരീം തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ പത്മപ്രഭ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
ആലങ്കോട് ലീലകൃഷ്ണനെ അബു കേരള ഉപഹാരം നൽകി ആദരിച്ചു.പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം നേടിയ
സി ശിവശങ്കരന്‍ മാസ്റ്ററെ സാഹിത്യകാരൻ
ആലങ്കോട് ലീലാകൃഷ്ണൻ ഷാൾ അണിയിച്ച് ആദരിച്ചു.എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ പരീക്ഷകളിൽ വിജയിച്ചവരെയും കളിമുറ്റം നടത്തിയ ആഘോഷ പരിപാടികളിൽ വിജയിച്ചവരെയും ഉപഹാരം നൽകി അനുമോദിച്ചു.തുടർന്ന് എല്ലാവരും ഉച്ചഭക്ഷണം കഴിഞ്ഞ് പിരിഞ്ഞു.











