• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

cntv team by cntv team
July 13, 2025
in Technology
A A
ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കംചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതൽ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പൺ എഐയുടെ ലക്ഷ്യം.

സാധാരണ വെബ് ബ്രൗസറുകളും സെർച്ച് എഞ്ചിനുകളും വെബ് പേജുകളിലേക്കുള്ള ഒരു ഇടനിലക്കാർ മാത്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കഴിവുകൾ സമന്വയിപ്പിച്ചായിരിക്കും എത്തുക. ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ കാര്യങ്ങൾ ബ്രൗസർ വിൻഡോയിൽ നിന്ന് പുറത്തുപോകാതെ തന്നെ ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ലളിതവും കാര്യക്ഷമവുമായ വെബ് അനുഭവം നൽകാൻ സഹായിക്കും.ഓപ്പൺ സോഴ്‌സ് കോഡായ ക്രോമിയം അടിസ്ഥാനമാക്കിയാണ് ഓപ്പൺ എഐ ബ്രൗസർ നിർമ്മിക്കുന്നത്. നിലവിൽ ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ തുടങ്ങിയ പ്രമുഖ ബ്രൗസറുകളെല്ലാം ക്രോമിയത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, നിലവിലുള്ള വെബ് ബ്രൗസറുകളിൽ ലഭിക്കുന്ന എല്ലാ സൈറ്റുകളും എക്സ്റ്റൻഷനുകളും ഓപ്പൺ എഐ ബ്രൗസറിലും ഉപയോഗിക്കാൻ സാധിക്കും. ഗൂഗിൾ ക്രോം ബ്രൗസറിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഗൂഗിളിലെ ഒരു മുൻ ഉദ്യോഗസ്ഥനും ഓപ്പൺ എഐയുടെ ബ്രൗസർ ടീമിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത് ഈ ബ്രൗസറിൻ്റെ പ്രവർത്തനക്ഷമതയെയും മത്സരശേഷിയെയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ചാറ്റ് ജിപിടി എഐ ചാറ്റ്‌ബോട്ട് പുറത്തിറങ്ങിയപ്പോൾ മുതൽ ഗൂഗിളിൻ്റെ സെർച്ച് എഞ്ചിൻ വിപണിക്ക് ഓപ്പൺ എഐ ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആ വിലയിരുത്തലുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള ഓപ്പൺ എഐയുടെ ഓരോ ചുവടുവെപ്പുകളും. ചാറ്റ് ജിപിടിയിൽ വെബ് സെർച്ച് ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
പേരൂർക്കട വ്യാജ മാല മോഷണക്കേസ്; പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല; പ്രതിഷേധത്തിനൊരുങ്ങി ബിന്ദുവിന്റെ കുടുംബം

പേരൂർക്കട വ്യാജ മാല മോഷണക്കേസ്; പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല; പ്രതിഷേധത്തിനൊരുങ്ങി ബിന്ദുവിന്റെ കുടുംബം

Recent News

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
35
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
20
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
256
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
232
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025