തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധത്തിനൊരുങ്ങി പരാതിക്കാരി ബിന്ദുവും കുടുംബവും. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനേയും മകൾ നിഷയെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. പൊലീസ് പ്രതി ഓമന ഡാനിയേലുമായി ഒത്ത് കളിക്കുന്നുവെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രതീപ് പറഞ്ഞു.മാസങ്ങളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടെന്ന് ബിന്ദു ചോദിക്കുന്നു. അറസ്റ്റ് വൈകിയാൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ബിന്ദുവും കുടുംബവും വ്യക്തമാക്കി. ദളിതായ താൻ ഇത്രയൊക്കെ അനുഭവിച്ചിട്ടും നടപടി വൈകുന്നതെന്താണെന്ന് ബിന്ദു ചോദിക്കുന്നു. നാല് മാസങ്ങളായി ഒന്നും ചെയ്യുന്നില്ല. താൻ അനുഭവിച്ച ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല. അതുകൊണ്ട് നീതി കിട്ടിയേ മാതിയാകുവെന്നാണ് ബിന്ദുവിന്റെ നിലപാട്.ഓമന ഡാനിയൽ നൽകിയ മുൻകൂർ ജാമ്യാപക്ഷ ഈ മാസം 16 ന് കേ കോടതി പരിഗണിക്കും. വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ , മകൾ നിഷ എന്നിവരെ കൂടാതെ എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരാണ് പ്രതികളാണ്. ബിന്ദുവിന്റെ വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്നു.പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി.ഇതോടെയാണ് പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ നേരിട്ട ദുരനുഭവം പുറത്തറിയുന്നത്. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.









