• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 111 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

cntv team by cntv team
July 10, 2025
in Kerala
A A
ഓപ്പറേഷന്‍ ഡി-ഹണ്ട്: 111 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1736 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 111 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.45914 കി.ഗ്രാം), കഞ്ചാവ് (6.56875 കി.ഗ്രാം), കഞ്ചാവ് ബീഡി (66 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ ഒന്‍പതിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Posts

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; തൃക്കൈപ്പറ്റയിൽ മുസ്‌ലിം ലീഗ് നിർമ്മിച്ച 51 വീടുകളിൽ ഇന്ന് മുതൽ ഉടമസ്ഥരെത്തും
Kerala

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; തൃക്കൈപ്പറ്റയിൽ മുസ്‌ലിം ലീഗ് നിർമ്മിച്ച 51 വീടുകളിൽ ഇന്ന് മുതൽ ഉടമസ്ഥരെത്തും

April 25, 2026
11
സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്
Kerala

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്

April 25, 2026
2
ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ
Kerala

ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ

April 25, 2026
11
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്
Kerala

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

April 25, 2026
13
മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Kerala

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

April 25, 2026
170
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
290
Next Post
അഞ്ച് വയസുകാരനെ മർദിച്ചെന്ന് പരാതി; അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

അഞ്ച് വയസുകാരനെ മർദിച്ചെന്ന് പരാതി; അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

Recent News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; തൃക്കൈപ്പറ്റയിൽ മുസ്‌ലിം ലീഗ് നിർമ്മിച്ച 51 വീടുകളിൽ ഇന്ന് മുതൽ ഉടമസ്ഥരെത്തും

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; തൃക്കൈപ്പറ്റയിൽ മുസ്‌ലിം ലീഗ് നിർമ്മിച്ച 51 വീടുകളിൽ ഇന്ന് മുതൽ ഉടമസ്ഥരെത്തും

April 25, 2026
11
സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്

April 25, 2026
2
ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ

ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ

April 25, 2026
11
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

April 25, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025