• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മോനെ ഇ-വേസ്റ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ..: ഹരിതകർമ്മസേനയുടെ പോസ്റ്ററിലും യുദ്ധവിമാനം;പങ്കുവെച്ച് മന്ത്രി

cntv team by cntv team
July 10, 2025
in Kerala
A A
മോനെ ഇ-വേസ്റ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ..: ഹരിതകർമ്മസേനയുടെ പോസ്റ്ററിലും യുദ്ധവിമാനം;പങ്കുവെച്ച് മന്ത്രി
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വിടാതെ കേരളം. ഇത്തവണ ഹരിതകർമ്മ സേനയുടെ പോസ്റ്ററിലാണ് യുദ്ധവിമാനം ഇടം പിടിച്ചത്. ജൂലൈ 15 മുതൽ നഗരങ്ങളിൽ ആരംഭിക്കുന്ന ഹരിതകർമ്മ സേന ഇ-മാലിന്യ ശേഖരണ യജ്ഞത്തിന്റെ പോസ്റ്റർ മന്ത്രി എം ബി രാജേഷും പങ്കുവെച്ചു. ‘മോനേ…ഇ വേസ്റ്റ് വല്ലതും ഉണ്ടെങ്കിൽ പറയണേ…ഞങ്ങൾ എടുത്തോളാം’, എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ്35 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ധാരാളം വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എംവിഡിയും കേരള ടൂറിസം വകുപ്പും നേരത്തെ യുദ്ധവിമാനത്തെ ഉപയോഗിച്ച് പോസ്റ്ററുകൾ ചെയ്തിരുന്നു.ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധര്‍ എത്തി പരിശോധനകള്‍ നടത്തിയിട്ടും, നന്നാക്കാന്‍ ശ്രമിച്ചിട്ടും എഫ്35ന്റെ തകരാറ് ശരിയാക്കാനോ, ചലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ ബ്രിട്ടീഷ്- അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാടുകള്‍ നികത്താന്‍ ശ്രമിക്കുകയാണെങ്കിലും വിമാനത്തിന്റെ തിരിച്ച് പോക്ക് അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്.അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
62
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
6
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
124
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
117
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
14
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
61
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
1
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
2
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
2
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025