• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വി ഫോര്‍…’, ‘വി ശിവന്‍കുട്ടി’, ജെഎസ്‌കെ സിനിമാ പേര് മാറ്റത്തെ ട്രോളി മന്ത്രിയും സംവിധായകനും

cntv team by cntv team
July 10, 2025
in Kerala
A A
‘വി ഫോര്‍…’, ‘വി ശിവന്‍കുട്ടി’, ജെഎസ്‌കെ സിനിമാ പേര് മാറ്റത്തെ ട്രോളി മന്ത്രിയും സംവിധായകനും
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) വിവാദത്തിലെ ഒത്തുതീര്‍പ്പ് തീരുമാനത്തെ പരിഹസിച്ച് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. ‘വി ശിവന്‍കുട്ടി’യെന്ന തൻ്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. ‘വി ഫോര്‍’… എന്ന പോസ്റ്റാണ് ലിജോ പങ്കുവെച്ചത്.ജെസ്‌കെ വിവാദങ്ങള്‍ക്കിടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്ക് കവര്‍ പിക് മാറ്റിയതും ചര്‍ച്ചയായിരുന്നു. ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ, അതാണ് സെന്‍സര്‍ഷിപ്പ് കല’യോട് ചെയ്യുന്നത് എന്നാണ് പുതിയ കവര്‍ പിക്കിലെ വാചകം. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് മാറ്റാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നു.’ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് പുതിയ പേര്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്‍മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഹൈക്കോടതിക്ക് മുമ്പാകെ വെച്ചത്. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
106
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
225
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
111
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
106
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
79
Next Post
100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് സൂചന

100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് സൂചന

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
1
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
2
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
2
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025