• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും

cntv team by cntv team
July 7, 2025
in Kerala
A A
ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും
0
SHARES
467
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമാകും. എട്ടിന്‌ അർധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്‌,- ഇൻഷുറൻസ്‌ ജീവനക്കാരും അണിചേരും. സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.കർഷക, കർഷകത്തൊഴിലാളി സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്‌. വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ്‌ ഗതാഗതം, നിർമാണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി തുടങ്ങിയവ പങ്കെടുക്കും. വരുംദിവസങ്ങളിൽ പഞ്ചായത്തുകളിൽ കാൽനട ജാഥ നടത്തും. തൊഴിലാളികൾ ഒമ്പതിന്‌ 1020 സമരകേന്ദ്രങ്ങളിൽ ഒത്തുചേരും.തലസ്ഥാനത്ത്‌ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും നടത്തും. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എൻ ഗോപിനാഥ്‌, സി ജയൻബാബു (സിഐടിയു), ടോമി മാത്യു (എച്ച്‌എംഎസ്‌), സോണിയ ജോർജ്‌ (സേവ), സജിത്‌ ലാൽ (എഐടിയുസി), കവടിയാർ ധർമൻ (കെടിയുസി എസ്‌) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
54
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
8
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
44
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
95
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
104
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
70
Next Post
മാലയിലെ പുലിപ്പല്ല് ലോക്കറ്റ്: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനംവകുപ്പ്

മാലയിലെ പുലിപ്പല്ല് ലോക്കറ്റ്: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനംവകുപ്പ്

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
54
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
8
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
1
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025