ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തൽ വന്നത് സര്‍ക്കാരിന്റെ അതിഥിയായെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നല്ല ലക്ഷ്യത്തോടെയാണ് ബ്ലോഗർമാരെ കേരളത്തിൽ കൊണ്ടുവരുന്നത്.സംസ്ഥാന സർക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്നാണോ നിങ്ങൾ പറയുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.ബോധപൂർവ്വം ഇത്തരക്കാരെ കൊണ്ടുവരുമെന്ന് തോന്നുന്നുണ്ടോ.ജനങ്ങൾക്ക് സത്യം അറിയാം.ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടതെന്നും സർക്കാരിനും മന്ത്രിക്കും വകുപ്പിനും റോൾ ഉണ്ടോ എന്ന് മാധ്യമ പ്രവർത്തകർ വാർത്ത നൽകുമ്പോൾ പരിശോധിച്ചോ എന്നും. ചാര പ്രവർത്തിയാണ്, ഗുരുതരവിഷയമാണെന്നും തമാശക്കളിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം അസംബന്ധ വാർത്തകൾ തുടങ്ങിവച്ചവരെ പുറത്തുകൊണ്ടുവരണം.ബിജെപിക്ക് രാഷ്ട്രീയ അജണ്ട കാണും. ഇത്തരം പ്രചാരണങ്ങളോട് പുല്ല് വിലയാണെന്നും ജനം കൂടെയുണ്ടെന്നും മാധ്യമങ്ങൾക്ക് തോന്നുംപോലെ വാർത്ത നൽകാം അതിന് നോ പ്രോബ്ലമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.