നന്തിക്കര സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകള്‍ വൈഷ്ണ ആണ് മരിച്ചത്.17 വയസായിരുന്നു.ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് പിക്കപ്പ് ഇടിച്ചത്. കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോവുകയായിരുന്നു പിക്കപ്പ്. കൂടെയുണ്ടായിരുന്ന കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.നന്തിക്കര ഗവ. സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് മരിച്ച വൈഷ്ണ.