• About Us
  • Advertise With Us
  • Contact Us
Thursday, July 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്’ ; മെഡിക്കല്‍ കോളജ് സൂപ്രണ്ട്

cntv team by cntv team
July 4, 2025
in UPDATES
A A
തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്’ ; മെഡിക്കല്‍ കോളജ് സൂപ്രണ്ട്
0
SHARES
105
VIEWS
Share on WhatsappShare on Facebook

തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.

തിരച്ചില്‍ വൈകിയതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വാസവന്‍ സാറുമായി ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചതിന് ശേഷം ആരും അടിയില്‍ പെട്ടിട്ടില്ലെന്നാണ് വിവരം ലഭിച്ചത് – അദ്ദേഹം പറഞ്ഞു.

2013ല്‍ തന്നെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴുന്നുവെന്ന പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡി അതിനെ കുറിച്ച് പല പഠനവും നടത്തുകയുണ്ടായി. 2016ലാണ് ഞാന്‍ സൂപ്രണ്ടായി ജോയിന്‍ ചെയ്യുന്നത്. ആ സമയത്ത് അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡിയോട് ഇത് വിശദമായി പഠിക്കാന്‍ ആവശ്യപ്പെടുകയും അവര്‍ ഇത് പഠിച്ചതിന് ശേഷം രണ്ടാമത് ഉപയോഗ്യമാക്കണോ ഇടിച്ചുകളയേണ്ടതാണോ എന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമാണെന്നു പറഞ്ഞു. അതനുസരിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി രണ്ട് വിഭാഗക്കാരുടെ പഠനം നടത്തിയതിന് ശേഷവും കൃത്യമായ നിര്‍ദേശം കിട്ടിയില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇതിനു വേണ്ടി പ്രത്യേകമുള്ള ഒരു സ്ട്രക്ചറല്‍ ലാബിനെ ഏല്‍പ്പിച്ച് അവര്‍ വിശദമായ പഠനം നടത്തുകയും 2024 അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് അനുസരിച്ച് ആ ബ്ലോക്ക് മുഴുവന്‍ പൊളിച്ചു കളയുകയാണ് അഭികാമ്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അടുത്ത ജൂലൈ 30 മാറ്റാനുള്ള നീക്കം നടത്തുകയായിരുന്നു. ആ കെട്ടിടത്തിനാകെ പ്രശ്‌നമുണ്ടെന്ന് കാലങ്ങളായിട്ട് അറിയുന്നതാണ്. പൂര്‍ണമായി അടച്ചിട്ട് എല്ലാ സേവനങ്ങളും നിര്‍ത്താതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു- അദ്ദേഹം വിശദീകരിച്ചു. പകരം സംവിധാനമില്ലാതെ കെട്ടിടം പൂര്‍ണമായും അടച്ചിടുക സാധ്യമല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി
UPDATES

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി

July 23, 2025
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും
UPDATES

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

July 23, 2025
നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC
UPDATES

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

July 23, 2025
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
UPDATES

ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

July 23, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
UPDATES

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

July 23, 2025
സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു
UPDATES

സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു

July 23, 2025
Next Post
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി

July 23, 2025
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

July 23, 2025
നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

July 23, 2025
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025