ചങ്ങരംകുളം:എസ് എസ് എൽ സി,പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് കരസ്ഥമാക്കിയ ആലംകോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.എപ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപെടുത്തിയ മാർക്ക് ലിസ്റ്റ് ബാങ്ക് ഹെഡ് ഓഫീസിൽ സെക്രട്ടറി മുമ്പാകെ ജൂലായ് 20-ആം തിയ്യതിക്കകം നൽകണം.