പട്ടാമ്പി: പട്ടാമ്പിയിലെ കൊപ്പത്ത് തകർന്ന റോഡിലെ ചളിവെളളത്തിൽ കുളിച്ച് യുവാവിന്‍റെ പ്രതിഷേധം. കുലുക്കല്ലൂർ പഞ്ചായത്തിലെ പ്രഭാപുരം പപ്പടിപടി റോഡിലാണ് വേറിട്ട പ്രതിഷേധം നടന്നത്. പപ്പടപടി സ്വദേശി സുബൈറാണ് റോഡിൽ കെട്ടി നിൽക്കുന്ന ചളിവെളളത്തിൽ കുളിച്ചും തുണി അലക്കിയും പ്രതിഷേധമറിയിച്ചത്. കുഴിയിൽ വാഴയും നട്ട് യുവാവ് പ്രതിഷേധം അറിയിച്ചു.