പൊന്നാനി:കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിന്റെ അക്രമത്തില്‍ ഡോക്ടർ ഉൾപ്പെടെ 16 ഓളം പേർക്ക് പരിക്കേറ്റു.പൊന്നാനി കർമ്മ റോഡില്‍ കുറ്റിക്കാട് ബെൻകോ കോമ്പൗണ്ടിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.ആക്രമണത്തിൽ വെറ്ററിനറി ഡോക്ടർ പൊന്നാനി സ്വദേശി ഫാസിൽ,വെളിയംകോട് സ്വദേശി ഷമീർ എന്നിവർ ഉൾപ്പെടെ 16 ഓളം പേർക്കാണ് കടന്നല്‍ കുഞ്ഞേറ്റത്.കടന്നലുകൾ കൂട്ടമായി എത്തിയതോടെ പലരും പുഴയിലേക്ക് എടുത്ത് ചാടിയും,ഓടിയും രക്ഷപ്പെടുകയായിരുന്നു.കുട്ടികൾ ഉൾപ്പെടെ ആബാലവൃദ്ധ ജനങ്ങൾ രാവിലെയും വൈകീട്ടും ഒത്തുകൂടുന്ന പ്രധാന സ്ഥലത്താണ് കടന്നൽ കൂട്ടത്തിന്റെ ആക്രമണം എന്നത് പൊതുജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്.ഈ ഭാഗത്ത് കടന്നൽ ആക്രമണം പതിവാണെന്നും നാട്ടുകാർ പറഞ്ഞു.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഫയർ ഫോഴ്‌സിലും,നഗരസഭയിലും പരാതി അറിയിച്ചിട്ടുണ്ട്