എരമംഗലം:നാക്കോല സ്വദേശിയുടെ വാൾവ് മാറ്റി വെക്കാനുള്ള ചികിത്സക്കുള്ള ധന ശേഖരണാർത്ഥം തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിൽസാ സഹായ സമിതി ചെയർമാനും കെ.പി.സി.സി. അംഗവും കൂടിയായ ഷാജി കാളിയത്തേലിന് കൈമാറി.എരമംഗലത്തെ വ്യാപാരികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായ സ്വരൂപിച്ച ധനസഹായം പ്രഗിലേഷ് ശോഭ ,നവാസ് സെൻസിക് , അഷ്റഫ് വി.കെ.എം.ഷംസുദ്ധീൻ ചന്ദനത്ത് , രാം കുമാർ , പ്രകാശൻ , അഫ്സാർ എന്നിവർ ചേർന്നാണ് കൈമാറിയത്.പ്രഗിലേഷ് ശോഭ രചിച്ച കഥാ സമാഹാരം”നാട്ടിടവഴികളിലൂടെ ” യാണ് പുസ്തക ചലഞ്ചിനായി വിൽക്കപ്പെട്ടത്.