• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി സി.എച്ച് സെന്റർ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും

cntv team by cntv team
June 29, 2025
in UPDATES
A A
പൊന്നാനി സി.എച്ച് സെന്റർ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി പൊന്നാനി സി.എച്ച് സെന്റർ കർമ്മപഥത്തിലേക്ക്.പൊന്നാനി സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനവും ആംബുലൻസ് സമർപ്പണവും ഇന്ന് ഞായർ വൈകുന്നേരം നാലു മണിക്ക് ചാണ റോഡിലെ വഹീദ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.പൊന്നാനി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന് മുന്നിലാണ് സി.എച്ച് സെന്റർ ഓഫീസ് പ്രവർത്തിക്കുക.പൊന്നാനി സി എച്ച് സെൻറർ പ്രസിഡന്റായിരുന്ന വി.പി ഹുസൈൻ കോയ തങ്ങളുടെ സ്മാരകമായി മെഡികെയർ സംവിധാനവും ആരംഭിക്കും.പാലിയേറ്റീവ് രോഗികൾക്കുള്ള വിവിധ ഉപകരണങ്ങൾ ആവശ്യാനുസരണം നൽകും. രോഗികൾക്ക് ആംബുലൻസ് സേവനവും ലഭ്യമാക്കും. ആരോഗ്യ മേഖല ലക്ഷ്യമിട്ട് സ്വന്തമായ കെട്ടിടം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.പൊന്നാനിയിലെ വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വർഷങ്ങളായി പൊന്നാനി സി.എച്ച് സെന്റർ പ്രവർത്തന രംഗത്തുണ്ട്. ഓഫീസ് കേന്ദ്രീകരിച്ച് ഈ പ്രവർത്തനങ്ങൾ വിപുലമാക്കും.നാട്ടിലെയും മറുനാട്ടിലെയും ഉദാരമതികളും വിവിധ കെ.എം.സി.സി.കമ്മിറ്റികളും സി.എച്ച് സെന്ററിന് കൈത്താങ്ങായി കൂടെയുണ്ട്. ഉദ്ഘാടന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ, അഷ്റഫ് കോക്കൂർ, ശരീഫ് കുറ്റൂർ, പി.ടി അജയ് മോഹൻ, സുഹറ മമ്പാട്, ഇബ്രാഹിം മൂതൂർ, കെ.വി അബ്ദുൽ നാസർ,പി.പി യൂസഫലി തുടങ്ങിയവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ സിഎച്ച് സെന്റർ പ്രസിഡന്റ് കെ സെയ്ദ് ഹാജി, സെക്രട്ടറി കെ.ടി ഹംസ, ട്രഷറർ സി.കെ മുഹമ്മദ് ഹാജി,വൈസ് പ്രസിഡന്റ് കെ.കെ ഹംസ,ആംബുലൻസ് കൺവീനർ എൻ ഫസലുറഹ്മാൻ എന്നിവര്‍ പങ്കെടുത്തു.

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
7
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
24
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
17
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
6
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
12
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
37
Next Post
കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
7
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
24
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
17
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025