• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

cntv team by cntv team
June 26, 2025
in UPDATES
A A
ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂൺ 27) കലക്ടർമാർ അവധി പ്രഖ്യാപിച്ചു

ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് എറണാംകുളം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കണം

വയനാട് ജില്ലയിൽ നാളെ (ജൂൺ 27) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂൺ 27) ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പാലക്കാട് പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും നാളെ (ജൂൺ 27ന്) ജില്ലാ കലക്ടർ വി.ആർ.വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

Related Posts

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.
UPDATES

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
102
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
77
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
UPDATES

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
596
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
30
തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍
UPDATES

തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍

October 15, 2026
47
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
604
Next Post
ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’

ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’

Recent News

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
43
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
266
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
97
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025