• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

നാല് ലക്ഷത്തിന്റെ കൊക്കെയ്ൻ, 40 തവണ വാങ്ങി: നടൻ ശ്രീകാന്തിനെ പൂട്ടിയത് കൃത്യമായ തെളിവുകളോടെ

cntv team by cntv team
June 24, 2025
in National
A A
നാല് ലക്ഷത്തിന്റെ കൊക്കെയ്ൻ, 40 തവണ വാങ്ങി: നടൻ ശ്രീകാന്തിനെ പൂട്ടിയത് കൃത്യമായ തെളിവുകളോടെ
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: കൊക്കെയ്ൻ ഉപയോഗിച്ച കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിനെതിരെ പൊലീസിന് ലഭിച്ചത് ശക്തമായ തെളിവുകളെന്ന് റിപ്പോർട്ട്. ലഹരി ഇടപാടുകാരനിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയതിന് രേഖാപരമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതോടൊപ്പം കൊക്കെയ്ൻ വാങ്ങാൻ പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകളും പൊലീന്റെ കൈവശമുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചാറ്റ് വിവരങ്ങൾ, സാമ്പത്തിക കൈമാറ്റം നടന്ന രേഖകൾ, ഫോൺ ഡാറ്റ എന്നിവ പരിശോധിച്ചപ്പോൾ ലഹരി ഇടപാട് നടന്നെന്ന് വ്യക്തമായെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.തമിഴ്നാടിന് പുറത്ത് നിന്ന് ലഹരി ഇടപാട് സംഘങ്ങളുമായി ശ്രീകാന്തിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ നുങ്കമ്പാക്കം പൊലീസ് ശ്രീകാന്തിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രക്ത പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാൽപ്പത് തവണ നടൻ കൊക്കെയിൻ വാങ്ങിയതായാണ് സൂചന. കഴിഞ്ഞ 17ന് നുങ്കമ്പക്കത്തെ ബാറിൽ നടന്ന അടിപിടിക്കേസിലെ പ്രതിയായ പ്രസാദ് ശ്രീകാന്തിനെതിരെ മൊഴി നൽകുകയായിരുന്നു. ശ്രീകാന്ത് നായകനാകുന്ന തീകിരൈ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് എഐഎഡിഎംകെ ഐടി വിംഗ് മുൻ ഭാരവാഹിയായ പ്രസാദ്.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു ബാറിലെ തർക്കം. നേരത്തേ ലഹരിക്കേസിൽ അറസ്റ്റിലായ പ്രദീപ് എന്നയാളുമായി പ്രസാദിന് ബന്ധമുണ്ട്. പ്രദീപ് പ്രസാദിന് കൊക്കൈയിൻ നൽകിയിട്ടുണ്ടെന്നും ഇത് ഒടുവിൽ എത്തിയത് നടൻ ശ്രീകാന്തിന്റെ പക്കലാണെന്നും തെളിവുകൾ സഹിതം പൊലീസ് കണ്ടെത്തി. പിന്നാലെ ഇന്നലെ രാവിലെ ശ്രീകാന്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു. വൈദ്യപരിശോധനയിൽ താരം ലഹരിയുപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു.നാൽപ്പത് തവണയായി നാല് ലക്ഷത്തിൽ അധികം രൂപയുടെ കൊക്കെയിൻ ശ്രീകാന്ത് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. കൂടുതൽ താരങ്ങളെ ചോദ്യം ചെയാൻ വിളിക്കുമെന്നും സൂചനയുണ്ട്. സംഭവത്തിൽ ശ്രീകാന്തിന്റെ അഭിഭാഷകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെന്നൈ കോടതി റിമാൻഡ് ചെയ്ത ശ്രീകാന്ത് ജൂലായ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്. 1999ൽ കെ. ബാലചന്ദറിന്റെ ജന്നൽ മറാബു കവിതൈകൾ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ൽ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഏപ്രിൽ മാദത്തിൽ, പാർഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി. 2003ൽ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. കൊഞ്ചം കാതൽ കൊഞ്ചം മോദൽ ആണ് അവസാനമായി വേഷമിട്ട സിനിമ. തെലുങ്കിൽ ‘ശ്രീറാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇൻ ആക്ഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related Posts

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
64
കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ
National

കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ

October 14, 2026
92
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ
National

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
174
‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി
National

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
52
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
339
‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്
National

‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

October 12, 2026
36
Next Post
എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു’പരിക്കേറ്റ യുവാവ് മരിച്ചു

എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു'പരിക്കേറ്റ യുവാവ് മരിച്ചു

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
110
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
49
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
12
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025