പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി ചെറുവേലിൽ അഷ്കറിനെയും സംഘത്തെയുമാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിച്ചു.