• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘ആറാടി’ മാഞ്ചസ്റ്റര്‍ സിറ്റി; വിജയവഴിയില്‍ റയല്‍, ഗംഭീരം യുവന്റസ്

cntv team by cntv team
June 23, 2025
in Sports
A A
‘ആറാടി’ മാഞ്ചസ്റ്റര്‍ സിറ്റി; വിജയവഴിയില്‍ റയല്‍, ഗംഭീരം യുവന്റസ്
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം നേടി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ഗംഭീര ജയം നേടി. അതേസമയം, ആര്‍ ബി സാല്‍സ്ബര്‍ഗ്- അല്‍ ഹിലാല്‍ മത്സരം സമനിലയിലായി. ഇതോടെ സിറ്റിയും യുവന്റസും നോക്കൗട്ട് റൗണ്ടിലെത്തി.അല്‍ ഹിലാല്‍ സമനിലയില്‍ കുരുക്കിയ ക്ഷീണത്തിലാണ് ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡ് മെക്‌സിക്കന്‍ ക്ലബ് പച്ചൂക്കയെ നേരിട്ടതെങ്കിലും ഗംഭീര ജയം നേടാന്‍ സ്പാനിഷ് കരുത്തര്‍ക്കായി. ഏഴാം മിനുട്ടില്‍ തന്നെ റൗള്‍ അസെന്‍ഷ്യോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ജയം നേടിയത് ശ്രദ്ധേയമാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം. ജൂഡ് ബെല്ലിങ്ഹാം (35), അര്‍ദ ഗുലെര്‍ (43), ഫെഡറികോ വാല്‍വെര്‍ദെ (70) എന്നിവരാണ് റയലിനായി വലചലിപ്പിച്ചത്. 80ാം മിനുട്ടില്‍ ഏലിയാസ് മൊണ്ടീല്‍ ആണ് പച്ചൂക്കയുടെ ആശ്വാസഗോള്‍ നേടിയത്. ഇതോടെ പച്ചൂക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐനിനെതിരെ ഗംഭീരജയം നേടി. ഇല്‍ക്കെ ഗുണ്ടോഗന്റെ (എട്ട്, 73) ഇരട്ട ഗോളുകള്‍ ഏറെ നിര്‍ണായകമായി. ക്ലോഡിയോ എച്ചെവെറി (27), എര്‍ലിങ് ഹാളണ്ട് (45+5), ഓസ്‌കാര്‍ ബോബ് (84), റയാന്‍ ചെര്‍കി (89) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഇതോടെ, സിറ്റിക്ക് ആറ് പോയിന്റായി.ഗ്രൂപ്പ് ജി മത്സരത്തില്‍ മൊറോക്കന്‍ ക്ലബ് വിദാദ് എ സിയെ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് ഗോള്‍മഴയില്‍ മുക്കി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരുടെ ജയം. ആറാം മിനുട്ടില്‍ തന്നെ വിദാദിന്റെ അബ്ദല്‍മൊനിം ബൗതൗല്‍ സെല്‍ഫ് ഗോള്‍ സമ്മാനിച്ചത് യുവന്റസിന് തുടക്കത്തില്‍ തന്നെ ആത്മവിശ്വാസം ജനിപ്പിക്കുന്നതായി. കിനാന്‍ യില്‍ദിസ് ഇരട്ട ഗോള്‍ (16, 69) നേടി. ദുസാന്‍ വ്‌ളാഹോവിച്ച് അധികസമയത്ത് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ വിദാദിന് മേലുള്ള ആറാമത്തെ ആണിയുമായി. 25ാം മിനുട്ടില്‍ തെംബിന്‍കോഷി ലോര്‍ച്ച് ആണ് വിദാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Related Posts

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
69
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
29
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
90
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
112
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
129
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
18
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
21
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
205
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025