• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്

cntv team by cntv team
June 23, 2025
in UPDATES
A A
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബുവർഷം നടത്തിയതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തീരുമാനംകൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പൽ റൂട്ടാണ് ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി ഉൾപ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 161 കിലോമീറ്റർ നീളമുള്ള ഹോർമുസിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ വീതിയാണുള്ളത്. കപ്പൽ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റർ വീതി മാത്രമേയുള്ളൂ

ഞായറാഴ്ച പുലർച്ചെ ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബുവർഷം നടത്തിയിരുന്നു. ആണവകേന്ദ്രങ്ങൾ തകർത്തെന്നും ദൗത്യം പൂർത്തിയാക്കി അമേരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും പ്രസിഡന്റ് ട്രംപ് പിന്നീട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. യുഎസിന്റെ പ്രവൃത്തിയെ ശ്ലാഘിച്ച് ഇസ്രയേൽ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ ഇറാൻ ഇസ്രയേലിൽ നാൽപ്പതോളം മിസൈലുകൾ വർഷിച്ചിരുന്നു. പലതും ഇസ്രയേൽ പ്രതിരോധിച്ചെങ്കിലും ചിലത് ഇസ്രയേലിന് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.

Related Posts

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍
UPDATES

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
1
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍
UPDATES

പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

April 29, 2026
8
പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി
UPDATES

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

April 29, 2026
2.9k
കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു
UPDATES

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

April 29, 2026
94
പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
UPDATES

പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

April 29, 2026
35
ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ
UPDATES

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

April 29, 2026
143
Next Post
ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

ചങ്ങരംകുളം ഫെസ്റ്റ് ' പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

Recent News

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
1
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

April 29, 2026
8
സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
29
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
234
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025