പ്രശസ്ത റാപ് ഗായകനും സൗത്ത് ഇന്ത്യയിലെ വിലയേറിയ താരവുമായ ഡബ്സി 28ന് ചങ്ങരംകുളത്ത്.26,27,28,29 തിയ്യതികളിലായി ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളത്ത് നടക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന്റെ ഭൊഗമായാണ് പുതു തലമുറയുടെ ഹരമായി മാറിയ ഡബ്സി ചങ്ങരംകുളത്ത് എത്തുന്നത്.മലബാറി ബാങ്കർ,ഇല്ലുമിനാറ്റി,മണവാളൻ തഗ്, പന്തൽചാന്ത്,ഓളം അപ് തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനാണ് ഡബ്സി.ജൂൺ 28 ന് വൈകിയിട്ട് 3 മണിക്ക് ആലംകോട് പഞ്ചായത്തിൻ്റെ പുതിയ കെട്ടിട ഉൽഘാടനത്തോടനുബന്ധിച്ചു വൈകീട്ട് 7 മണിക്കാണ് പരിപാടി.