ചങ്ങരംകുളം:പന്താവൂർ പാലം പെരുമുക്ക് റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ബഹുജന മാർച്ച് നടത്തി.പെരുമുക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച് അഡ്വ.സിദ്ദിഖ് പന്തവൂർ ഉദ്ഘാടനം ചെയ്തു. കെ വി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നേതാവ് സികെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.പിവി മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ശ്രീകുമാർ പെരുമുക്ക് സി വി ഇബ്രാഹിം പിവി അബു പി. പിപി ആസാദ് കെ.പി. ആബിദ് എ. അബ്ദുല്ല കുട്ടി എ. അക്ബർ. മുജീബ്. പി.പി. കെ.വി. ഷാഫി കെ.വി. ഷക്കീർ ബീരാൻ കെ.വി തുടങ്ങിയവർ ബഹു ജന മാർച്ചിന് നേതൃത്വം നല്കി