ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും യോഗ പ്രദർശനം നടത്തി.യോഗ അദ്ധ്യാപിക ടി.പ്രമീള പരിപാടികൾക്ക് നേതൃത്വം നൽകി.യോഗയിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പ്രമീള വിദ്യാർത്ഥികൾക്ക് ക്ളാസെടുത്തു.ശ്രീ ശാസ്താ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്ന കുട്ടികൾ അന്താരാഷ്ട്ര തലത്തിൽ യോഗ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.