• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഭാര്യക്ക് ഫോൺ ഉപയോഗം കൂടുതൽ’; 27 കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

cntv team by cntv team
June 21, 2025
in National
A A
‘ഭാര്യക്ക് ഫോൺ ഉപയോഗം കൂടുതൽ’; 27 കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉഡുപ്പി: മൊബൈൽ ഫോൺ പതിവായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബ്രഹ്മവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസൻമാതയിലാണ് സംഭവം. പെട്രോൾ പമ്പ് ജീവനക്കാരിയായ രേഖ (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഗണേഷ് പൂജാരി (42) ആണ് പിടിയിലായത്. ശങ്കരനാരായണ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജൂൺ 19 വ്യാഴാഴ്ച രാത്രിയാണ് ഗണേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2017 ലാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രേഖ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗണേഷ് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇയാൾക്കെതിരെ ഭാര്യ ശങ്കരനാരായണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവർക്കും കൗൺസിലിംഗ് നടത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.അതേസമയം, കൃത്യം നടന്ന ദിവസം മദ്യത്തിനടിമയായ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് രേഖയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിയെ കുന്ദാപുര സർക്കിൾ ഇൻസ്പെക്ടർ ജയറാം ഗൗഡ,സബ് ഇൻസ്പെക്ടർ നസീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
151
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
31
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
137
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
34
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
270
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
68
Next Post
തൃത്താലയിൽ വീട്ടുകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു’മരിച്ചത് ഇന്നലെ ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി

തൃത്താലയിൽ വീട്ടുകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു'മരിച്ചത് ഇന്നലെ ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
151
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
82
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
215
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025