• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി ; ഇതുവരെ പ്രവേശനം നേടിയത് ആകെ 3,30,176 സീറ്റുകളിൽ

cntv team by cntv team
June 21, 2025
in Kerala
A A
പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി ; ഇതുവരെ പ്രവേശനം നേടിയത് ആകെ 3,30,176 സീറ്റുകളിൽ
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരാതികളില്ലാതെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം നടത്താൻ സാധിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുണ്ട്. മെറിറ്റില്‍ 45,000 സീറ്റുകളും മാനേജ്‌മെന്റില്‍ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ആകെ 4,17,835 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. മുഖ്യഘട്ടത്തിൽ മെറിറ്റിൽ പ്രവേശനം നേടിയത് 2,72,129 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയത് 4,508 പെരുമാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു . മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം നേടിയത് 1123 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയത് 19,032 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയത് 22,276 പേരും അൺ എയിഡഡിൽ ചേർന്നവർ 11,108 പേരുമാണ്. ആകെ 3,30,176 സീറ്റുകളിലാണ് സംസ്ഥാനത്ത് ഇതുവരെ പ്രവേശനം നേടിയത്.അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ 82,896 പേരാണ്. നിലവിലുള്ള ഒഴിവുകൾ മെറിറ്റ് 45,467 , സ്‌പോർട്‌സ് ക്വാട്ടയിൽ 3,691 , മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 406 , കമ്മ്യൂണിറ്റി ക്വാട്ട 5,019 , മാനേജ്‌മെന്റ് ക്വാട്ട 16,675 , അൺ എയിഡഡ് 42,218 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ആകെ 1,13,476 ഒഴിവുകളാണുള്ളത്. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 71,258 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 87,659 മാത്രമാണ്.മലപ്പുറം ജില്ലയിൽ ആകെ 20736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം പതിനാറായിരത്തി അറുപത്തിയാറ് (16,066) മാത്രമാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷപുതുക്കി സമർപ്പിക്കാവുന്നതാണ്. സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 2025 ജൂൺ 27 ന് പൂർത്തീകരിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും 2025 ജൂൺ 28 ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Related Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
196
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
31
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ
Crime

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
92
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
37
പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി
Crime

പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി

September 19, 2026
52
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
75
Next Post
‘ഭാര്യക്ക് ഫോൺ ഉപയോഗം കൂടുതൽ’; 27 കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

'ഭാര്യക്ക് ഫോൺ ഉപയോഗം കൂടുതൽ'; 27 കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
88
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
53
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
196
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025