പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന പാടത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.പാടത്തിന് സമീപത്തായി അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നുണ്ട്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ട് പൊലീസിൽ വിവരമറിയിച്ചത്.സംഭവത്തെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടപടികൾ ആരംഭിച്ചു. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








