• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഫിഫ ക്ലബ്ബ് ലോകകപ്പിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ

cntv team by cntv team
June 20, 2025
in Sports
A A
ഫിഫ ക്ലബ്ബ് ലോകകപ്പിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ്ബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ബ്രസീലിയൻ ക്ലബ്ബായ ബൊട്ടഫോഗോ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ബൊട്ടഫോഗോയുടെ ജയം. 36ാം മിനിറ്റിൽ ഇഗോർ ജീസസാണ് ബ്രസീലിയൻ ക്ലബ്ബിനായി വലകുലുക്കിയത്.റോസ് ബൗൾ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ പോരിൽ കളത്തിലും കണക്കിലുമൊക്കെ പി.എസ്.ജിയായിരുന്നു മുന്നിൽ. എന്നാൽ യൂറോപ്പ്യൻ ചാമ്പ്യന്മാരെ പ്രതിരോധക്കോട്ട പണിതാണ് ബൊട്ടഫോഗോ തറപറ്റിച്ചത്. മത്സരത്തിൽ 75 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു.16 ഷോട്ടുകൾ കളിയില്‍ ഉടനീളം പി.എസ്.ജി താരങ്ങൾ ഉതിർത്തപ്പോൾ അതിൽ രണ്ടേ രണ്ടെണ്ണമാണ് ഗോൾവലയെ ലക്ഷ്യമാക്കിയെത്തിയത്. എന്നാൽ മറുവശത്ത് ബൊട്ടഫോഗോ താരങ്ങൾ ആകെ ഉതിർത്ത നാലിൽ നാല് ഷോട്ടുകളും ഗോൾവലയെ തേടിയെത്തി. അതിലൊന്ന് ലക്ഷ്യം കാണുകയും ചെയ്തു. 36ാം മിനിറ്റിലാണ് ബൊട്ടഫോഗോക്കായി ജീസസ് ലക്ഷ്യം കണ്ടത്.ഇതോടെ ഗ്രൂപ്പ് ബി.യിൽ രണ്ടിൽ രണ്ട് മത്സരങ്ങളും ജയിച്ച ബൊട്ടഫോഗോ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റുമായി പി.എസ്.ജി രണ്ടാം സ്ഥാനത്താണ്.കോപ്പ ലിബർട്ടഡോസ് ചാമ്പ്യന്മാരായ ബൊട്ടഫോഗോ ആദ്യ മത്സരത്തിൽ എം.എസ്.എൽ ക്ലബ്ബായ സീറ്റിൽ സൗണ്ടേഴ്‌സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ക്ലബ്ബ് ലോകപ്പ് ക്യാമ്പയിന്‍ ആരംഭിച്ചത്. അന്നും ബൊട്ടഫോഗോക്കായി വിജയ ഗോൾ കുറിച്ചത് ജീസസ് തന്നെയായിരുന്നു. ക്ലബ്ബ് ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ പി.എസ്.ജിയാവട്ടെ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ടൂർണമെന്റിൽ തങ്ങളുടെ പടയോട്ടം തുടങ്ങിയത്.ബൊട്ടഫോഗോയുടെ അവിശ്വസനീയ കുതിപ്പോടെ ഗ്രൂപ്പ് ബിയിലെ സമവാക്യങ്ങളൊക്കെ ഇനി മാറിമറിയും. യൂറോപ്പ്യൻ കരുത്തരായ പി.എസ്.ജിയോ അത്‌ലറ്റിക്കോ മാഡ്രിഡോ റൗണ്ട് ഓഫ് 16 കാണാതെ പുറത്താവും.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
‘ഭരണവിരുദ്ധ വികാരമില്ല, നിലമ്പൂരില്‍ മികച്ച വിജയം നേടും’; പ്രതീക്ഷ പങ്കുവെച്ച് സ്വരാജ്

'ഭരണവിരുദ്ധ വികാരമില്ല, നിലമ്പൂരില്‍ മികച്ച വിജയം നേടും'; പ്രതീക്ഷ പങ്കുവെച്ച് സ്വരാജ്

Recent News

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
64
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
28
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
43
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025