• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിൽ താമസിച്ചു’; മറ്റ് യുവതികളുമായി ബന്ധമുണ്ടെന്ന് പൊലീസ്

cntv team by cntv team
June 19, 2025
in Kerala
A A
‘ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിൽ താമസിച്ചു’; മറ്റ് യുവതികളുമായി ബന്ധമുണ്ടെന്ന് പൊലീസ്
0
SHARES
277
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്‌പൂരിൽ രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് മൊഴി നൽകിയത്. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് യാത്രകൾ നടത്തിയിരുന്നുവെന്ന മൊഴിയെ തുടർന്നാണ് തെളിവെടുപ്പ്. തമിഴ്നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കും. സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടെ മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകുകയായിരുന്നു. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവിൽ പോയ സുകാന്തിനെ അറസ്റ്റ് ചെയ്തത്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
108
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
232
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
113
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
111
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
84
Next Post
വാല്‍വെര്‍ദെ പെനാല്‍റ്റി പാഴാക്കി; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍

വാല്‍വെര്‍ദെ പെനാല്‍റ്റി പാഴാക്കി; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
37
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
21
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
29
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025