മലപ്പുറം: 12 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരന് 145 വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. 8.75 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടെചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസ് കൂടിയാകുന്നു ഇത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.











