• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് മാളവിക

cntv team by cntv team
June 17, 2025
in Kerala, Sports
A A
കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് മാളവിക
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഇടം നേടി ഒരു മലയാളി. കാസർകോട്‌ സ്വദേശിയായ പി മാളവികയാണ് 26 വർഷത്തിന് ശേഷം ടീമിലിടം നേടുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ചത്. 1999ൽ ബെന്റില ഡികോത്തയാണ്‌ ഇന്ത്യക്കായി അവസാനം ബൂട്ട്‌ കെട്ടിയ മലയാളിതാരം.,ഏഷ്യൻ കപ്പ്‌ യോഗ്യതാ റൗണ്ടിനുള്ള സംഘത്തിലാണ്‌ ഇരുപത്തൊന്നുകാരിയായ നീലേശ്വരം ബങ്കളം സ്വദേശി ഇടംപിടിച്ചത്‌. തായ്‌ലൻഡിലാണ്‌ മത്സരങ്ങൾ. മംഗോളിയ തിമോർ, ഇറാഖ്, തായ്‌ലൻഡ് തുടങ്ങി ടീമുകളെ ഇന്ത്യ നേരിടും.കഷ്ടപാടുകളെയും പരിമിതികളെയും മറികടന്നാണ് മാളവികയുടെ വരവ്. ജിഎച്ച്‌എസ്‌എസ്‌ കക്കാട്ടിലായിരുന്നു പ്ലസ്‌ ടുവരെ പഠനം. 11-ാം വയസ്സിൽ അച്ഛൻ മരിച്ചു. അമ്മ മിനിയാണ്‌ ഫുട്‌ബോൾ സ്വപ്നങ്ങൾക്ക്‌ കൂടെനിന്നത്. അയൽക്കാരനായ പരിശീലകൻ നിധീഷ്‌ ബങ്കളമാണ്‌ പ്രതിഭയെ വളർത്തിയെടുത്തത്.2018ലും 2019ലും കേരള സബ്‌ ജൂനിയർ ടീമിൽ ഇടംപിടിച്ച താരം അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലുമുണ്ടായിരുന്നു. ബെംഗളൂരുവിലെ മിസാക യുണൈറ്റഡ്‌, ട്രാവൻകൂർ എഫ്‌സി, കെമ്പ്‌ എഫ്‌സി, കൊൽക്കത്തയിലെ റെയിൻബോ അത്‌ലറ്റിക്‌ ക്ലബ്‌, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമുകൾക്കായി കളിച്ചു.കഴിഞ്ഞ സീസണിലെ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട്‌ ക്ലബ്ബിനായി നടത്തിയ പ്രകടനമാണ്‌ ദേശീയ ശ്രദ്ധയാകർഷിച്ചത്‌. ഇതോടെ ദേശീയ ക്യാമ്പിലേക്കുള്ള വിളി വരുകയായിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും നേടിയ മാളവിക നിലവിൽ തൃശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ്‌.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
40
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
311
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
237
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
8
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
123
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
563
Next Post
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പിടിയിലായ പൊലീസുകാര്‍ക്ക് ജാമ്യം

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പിടിയിലായ പൊലീസുകാര്‍ക്ക് ജാമ്യം

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
85
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
7
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
13
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025