• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി

cntv team by cntv team
June 17, 2025
in Kerala
A A
കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി. കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ് ഐ.പി.എസിനോടൊപ്പം മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഇവരിൽ 38 പേർ ബിരുദാനന്തര ബിരുദ ധാരികളും, 10 പേർ B Tech കാരും, 92 പേർ ബിരുദധാരികളുമാണ്. 9 മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീൽഡ് & ലത്തി ഡ്രിൽ, വൺ മിനിറ്റ് ഡ്രിൽ, സെറിമോണിയൽ ഡ്രിൽ, സ്വോർഡ് ഡ്രിൽ, കെയിൻ ഡ്രിൽ, മോബ് ഓപ്പറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്‌സ്, ഫീൽഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ, കരാട്ടേ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും വിദഗ്‌ധ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ SOG യുടെ കീഴിൽ കമാൻ്റോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും, അത്യാധുനിക ആയുധങ്ങളായ എ കെ 47, താർ, ഇൻസാസ്, SLR, LMG, Glock Pistol, 9 MM Pistol, Carbine, എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ട്രാഫിക്ക് മാനേജ്‌മെൻ്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണൽ സെക്യൂരിറ്റി, ഡിസാസ്റ്റർ മാനേജ്‌മെൻ്റ്, ഫോറൻസിക് സയൻസ്, Artificial Intelligence in Policing, Compassionate Communication and Intervention by Police (CCIP), ഫോറൻസിക് മെഡിസിൻ, കംപ്യൂട്ടർ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ, ഫസ്റ്റ് എയ്‌ഡ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് റൂം പരിശീലനവും നൽകിയിട്ടുണ്ട്.കൂടാതെ കേരളം സമീപ കാലത്ത് നേരിട്ട പ്രളയകെടുതികൾ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്ന വിഷയത്തിൽ ഇവർക്ക് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിലെ വിദഗ്ദ്ധർ പരിശീലനം നൽകിയിട്ടുണ്ട്.കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവൽ ബേസിലും, ഫോർട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും, ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിട്ടുള്ളതാണ്.

Related Posts

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
2
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
40
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
261
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
114
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
25
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
59
Next Post
വെളളക്കെട്ടില്‍ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

വെളളക്കെട്ടില്‍ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

Recent News

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
2
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
1
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
40
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
261
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025