• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം

cntv team by cntv team
June 17, 2025
in Malappuram
A A
അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: വിദ്യാർഥിനിയെ അധ്യാപികയുടെ കാറിടിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. മലപ്പുറത്ത് എംഎസ്പി സ്കൂളിലാണ് വിദ്യാർഥികളുടെ പ്രതിഷേധം. സ്‌കൂളിലെ അധ്യാപികയായ ബീഗത്തിന്റെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയുടെ കാലിന് ഇടിച്ചെന്നാണ് പരാതി. കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെക്കാൻ നോക്കിയെന്നും പിന്നീടാണ് വിവരം പുറത്തറിഞ്ഞതെന്നും പരാതിയുണ്ട്. കുട്ടിയുടെ കുടുംബം പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക ബീഗത്തിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ കാലിന് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാൽ മൂന്നിടങ്ങളിൽ പൊട്ടി. കുട്ടി നിലവിൽ ചികിത്സയിലാണ്. എന്നാൽ, ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും സ്കൂൾ അധികൃതർ സംഭവം മറച്ചുവെക്കാനാണ് ശ്രമിച്ചത്. മതിൽ ഇടിഞ്ഞുവീണാണ് അപകടം പറ്റിയതെന്ന് പറയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പറയുന്നു. കേസ് കൊടുക്കരുതെന്ന് അധ്യാപിക ആവശ്യപ്പെട്ടെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. 

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
150
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
337
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
59
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
226
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
55
Next Post
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Recent News

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
6
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
3
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

September 21, 2026
3
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025