• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്റലിജൻസ് മേധാവിയെ വധിച്ച് ഇസ്രയേൽ, ഹൈഫയിലേക്ക് മിസൈൽ വർഷം; ‘വിനാശകരമായ മറുപടി’ നൽകുമെന്ന് ഇറാൻ

cntv team by cntv team
June 16, 2025
in UPDATES
A A
ഇന്റലിജൻസ് മേധാവിയെ വധിച്ച് ഇസ്രയേൽ, ഹൈഫയിലേക്ക് മിസൈൽ വർഷം; ‘വിനാശകരമായ മറുപടി’ നൽകുമെന്ന് ഇറാൻ
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തിൽ വലിയ തീപിടുത്തം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ ഹൈഫയിൽ ഇതുവരെ നാലു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ വർഷം തുടരുകയാണ്. ജറുസലമിൽ സൈറണുകൾ മുഴങ്ങുകയാണ്. ടെൽ അവീവിലേക്കും ഇറാൻ മിസൈൽ വർഷം തുടരുന്നുണ്ട്. വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്–പടിഞ്ഞാറൻ ഇസ്രയേലിൽ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു. ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറൽമാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 65 മണിക്കൂർ നീണ്ട ഇസ്രയേൽ ആക്രമണത്തിൽ 244 പേർ ഇറാനിൽ കൊല്ലപ്പെട്ടതായും റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. 1,200 ലധികം പേർക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്നും ഇറാനിയൻ മന്ത്രാലയം അറിയിച്ചു

ഇസ്രയേൽ ആക്രമണങ്ങൾക്ക് ‘വിനാശകരമായ മറുപടി’ ഉണ്ടാകും. ഇറാന്റെ ധീരരായ പോരാളികളുടെ വിനാശകരമായ പ്രതികരണത്തിന്റെ വ്യാപ്തി തീർച്ചയായും ഇസ്രയേൽ തിരിച്ചറിയും. അധിനിവേശ പ്രദേശങ്ങൾ വിട്ടുപോകുക, കാരണം ഭാവിയിൽ അത് വാസയോഗ്യമായിരിക്കില്ല. ഇസ്രയേലി ഷെൽട്ടറുകൾ ഞങ്ങൾ തകർക്കും’’ – ഇറാൻ സായുധ സേനയുടെ വക്താവ് കേണൽ റെസ സയ്യദ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാന്റെ ആണവ മേഖല തകർക്കുമെന്നും സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും ഇല്ലാതാക്കുന്നതു വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനിലേത് ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടമാണെന്നും ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ അവരുടെ കയ്യിൽ തുടരാൻ അനുവദിക്കരുതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു

Related Posts

സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
UPDATES

സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

April 28, 2026
636
കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
53
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 27 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി
UPDATES

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 27 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
33
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
UPDATES

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
53
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
UPDATES

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
88
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
104
Next Post
ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു

ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു

Recent News

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
44
രാജ്യത്ത് ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും സാധ്യത; 21 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ കമ്മീഷൻ

രാജ്യത്ത് ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും സാധ്യത; 21 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ കമ്മീഷൻ

April 28, 2026
48
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
57
ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025