• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ഹൈഫയിലും ടെൽ അവീവിലും ഇറാന്റെ മിസൈൽവർഷം; സംഘർഷം രൂക്ഷം

cntv team by cntv team
June 15, 2025
in UPDATES
A A
ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ഹൈഫയിലും ടെൽ അവീവിലും ഇറാന്റെ മിസൈൽവർഷം; സംഘർഷം രൂക്ഷം
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ നൊബാനിയാദിൽ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നോവേഷൻ ആൻഡ് റിസർച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറൻ ടെഹ്റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേൽ തകർത്തു. ഷഹ്റാൻ എണ്ണ സംഭരണശാലയ്ക്ക് നേരേയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ഷഹ്റാൻ എണ്ണ സംഭരണശാലയിൽ വൻ അഗ്നിബാധയുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഇറാൻ എണ്ണ മന്ത്രാലയം അറിയിച്ചു. എന്നാൽ, ജനങ്ങൾ എണ്ണ സംഭരണശാലകൾക്ക് സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്

അതിനിടെ, ഇസ്രയേലിന് നേരേ ഇറാനും കനത്ത ആക്രമണം തുടരുകയാണ്. ഇറാൻ ഇസ്രയേലിന് നേരേ നടത്തുന്ന ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’-യുടെ രണ്ടാംഘട്ടത്തിൽ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് റിപ്പോർട്ട്. ടെൽ അവീവിൽ വ്യാപകമായ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണം തുടർന്നാൽ ഇറാന്റെ പ്രത്യാക്രമണത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപം ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഹൈഫയ്ക്ക് സമീപം നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഹൈഫയിൽ മിസൈൽ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഹൈഫ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികപ്രതികരണം.

ഓപ്പറേഷൻ ട്രൂ പ്രോമിസ് 3-യുടെ രണ്ടാംഘട്ടത്തിൽ ഇസ്രയേലിലെ ടെൽ അവീവും ഹൈഫയുമാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഇറാൻ അറിയിച്ചു. നൂറിലേറെ മിസൈലുകളും ഡ്രോണുകളും വർഷിച്ചതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ സൈനികകേന്ദ്രങ്ങൾക്ക് നേരേയുള്ള ആക്രമണങ്ങൾ തുടരുന്നതിനൊപ്പം ഇറാനിൽനിന്നുള്ള മിസൈലുകളും ഫലപ്രദമായി തടയാനായെന്ന് ഇസ്രയേൽ പ്രതിരോധസേനയും(ഐഡിഎഫ്) അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു. ഇറാൻ വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തത്. നെതന്യാഹു പുറത്തുവിട്ട പുതിയ വീഡിയോസന്ദേശത്തിൽ ഇറാന് നേരേയുള്ള ആക്രമണങ്ങളിൽ അമേരിക്കയുടെ പിന്തുണയും തേടി

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
96
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
179
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
82
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
194
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
309
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
563
Next Post
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; രണ്ട് പേർ രക്ഷപ്പെട്ടു

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; രണ്ട് പേർ രക്ഷപ്പെട്ടു

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
442
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
351
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
277
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025