ചങ്ങരംകുളം:ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി സാന്ത്വനം കൂട്ടായ്മ അംഗങ്ങൾ കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സാന്ത്വനം കൂട്ടായ്മ പ്രസിഡൻ്റ് സതീശൻ കാഞ്ഞിയൂർ ഉൽഘാടനം നിർവ്വഹിച്ചു.സെക്രട്ടറി സൈനുദ്ധീൻ ചങ്ങരംകുളം ട്രോഫിയും,വൈസ് പ്രസിഡൻ്റ് ശിവൻ പട്ടേരി പുസ്തക വിതരണവും നടത്തി. മുത്തു പൈലറ്റ്, റഷിദ് ഉദിനു പറമ്പ്, ഹംസമാട്ടം, ചന്ദ്രൻ പെരുമുക്ക് , അഷ്റഫ് ആലംകോട് എന്നിവർ സംബന്ധിച്ചു.