• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പന്തീരാങ്കാവിൽ ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് 40 ലക്ഷം തട്ടിയ കേസ്; പ്രതി പിടിയിൽ, പണം കണ്ടെടുക്കാനായില്ല

cntv team by cntv team
June 13, 2025
in Crime
A A
പന്തീരാങ്കാവിൽ ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് 40 ലക്ഷം തട്ടിയ കേസ്; പ്രതി പിടിയിൽ, പണം കണ്ടെടുക്കാനായില്ല
0
SHARES
132
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്.തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു പ്രതി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിൻ ലാലിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അതേസമയം, മോഷണം പോയ 40 ലക്ഷം രൂപ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.പന്തീരാങ്കാവിൽ ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരാണ് ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്‌എൻഎൽ ഓഫീസിന് സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിലേക്ക് തനിക്കൊപ്പം വരരുതെന്നും പുറത്ത് നിന്നാൽ മതിയെന്നും ഷിബിൻലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിലിരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിനൊപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിൽ കയറിയ ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Related Posts

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
327
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
207
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്
Crime

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്

September 26, 2026
127
വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്
Crime

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

September 26, 2026
371
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ
Crime

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
317
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
243
Next Post
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
82
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
64
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
70
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025