ഇറാനിൽ ആക്രമണം നടത്തി ഇസ്രായേല്‍. വെള്ളിയാഴ്ച രാത്രി ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. രാജ്യത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ‘റൈസിംഗ് ലയൺ’ എന്ന് പേരിട്ട സൈനിക നീക്കം മിസൈൽ ഫാക്ടറികളെ അടക്കം ലക്ഷ്യമിട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു